സാബു ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കുന്നത്തുനാട് എം എൽ എയായ പി വി ശ്രീനിജനെ ജാതിയമായി അപമാനിച്ചെന്ന കേസില്‍  സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യുന്നത്  ഹൈക്കോടതി തടഞ്ഞു .എന്നാൽ കേസില്‍ സാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കാരണമുണ്ടോ എന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഈ ഘട്ടത്തില്‍ അക്കാര്യം പറയാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും സർക്കാർ കോടതിൽ വ്യക്തമാക്കികേസില്‍ അന്വേഷണം തുടരാമെന്ന് പറഞ്ഞ കോടതി പ്രതികളെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാമെന്നും കോടതി സർക്കാറിനെ അറിയിച്ചു.

കേസില്‍ സാബു.എം.ജേക്കബിനെ അറസ്റ്റ് ചെയ്യരുതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കാരണമുണ്ടോ എന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഈ ഘട്ടത്തില്‍ അക്കാര്യം പറയാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും ഡി ജി പി ടി എ ഷാജി പറഞ്ഞു. കേസെടുക്കാന്‍ കാലതാമസം ഉണ്ടായത് എന്തുകൊണ്ടാണെന്നും സംഭവം നടന്ന് മൂന്ന് മാസത്തിനുശേഷമാണ് കേസെടുത്തത് എന്നും കോടതി ചൂണ്ടികാട്ടി.

കേസില്‍ പ്രതികളുടെ ഹര്‍ജി ക്രിസ്തുമസ് അവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റുന്നതായും അതുവരെ അറസ്റ്റ് പാടില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത് വ്യക്തമാക്കി. അതേസമയം ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും കൂട്ടു പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടില്ലന്നും സാബു ജേക്കബ് കോടതിയെ ബോധിപ്പിച്ചൂ

എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ചെന്ന പേരില്‍ പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരമാണ് സാബു എം ജേക്കബ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2022 ഓഗസ്റ്റ് 17 ന് ഐക്കരനാട് കൃഷിഭവനില്‍ കൃഷിദിനാചരണവുമായി ബന്ധപ്പെട്ട പരിപാടിക്കിടെയാണ് പരാതിക്കിടയായ സംഭവമുണ്ടായത്.ശ്രീനിജന്റെ പരാതിയില്‍  പുത്തന്‍കുരിശ് പൊലീസാണ് കേസ്സെടുത്തത് . ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News