‘പ്രീതി’ എന്ന ആശയം നടപ്പിലാക്കേണ്ടത് നിയമപരമായി മാത്രം; ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതി|High Court

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഹൈക്കോടതി. സെനറ്റ് അംഗങ്ങളുടെ പ്രീതി പിന്‍വലിച്ചതിനെതിരെയാണ് ഹൈക്കോടതിയുടെ പ്രതികരണം.

പ്രീതി എന്ന ആശയം നടപ്പിലാക്കേണ്ടത് നിയമപരമായി മാത്രമാണെന്നും പ്രീതി വ്യക്തിപരമായി പിന്‍വലിക്കേണ്ടതല്ലെന്നും കോടതി പരാമര്‍ശിച്ചു. വ്യക്തിപരമായ താത്പര്യത്തിന് വേണ്ടിയല്ല പ്രീതി പിന്‍വലിക്കേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

അതേസമയം ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിക്കെതിരെ സെനറ്റംഗങ്ങളുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഹൈക്കോടതി നാളെ ഉച്ചയ്ക്ക് 1.45 ന് വിധി പറയും.

സെനറ്റ് തനിക്കെതിരെ നിഴല്‍യുദ്ധം നടത്തുന്നു:ഗവര്‍ണര്‍

സെനറ്റിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെനറ്റ് തനിക്കെതിരെ നിഴല്‍യുദ്ധം നടത്തുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ നടപടിക്കെതിരെ സെനറ്റ് അംഗങ്ങള്‍ നിലപാടെടുത്തു. ഇതാണ് പ്രീതി പിന്‍വലിക്കാന്‍ കാരണമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News