
വ്യവസായ, നിയമ മേഖലയിൽ മുദ്ര പതിപ്പിച്ച പ്രഗത്ഭരുമായുള്ള അഭിമുഖ പരിപാടിയുമായി മന്ത്രി പി രാജീവ്. വ്യവസായ രംഗത്തേയും നിയമ മേഖലയിലേയും പുതിയ ചലനങ്ങളും വിശേഷങ്ങളും ഇക്കാര്യങ്ങളിലുള്ള നിലപാടുകളും ചർച്ച ചെയ്യുന്ന വേദിയാകും ഇതെന്ന് പി രാജീവ് പറഞ്ഞു.
ഈ മേഖലകളിൽ മുദ്ര പതിപ്പിച്ച പ്രഗത്ഭരും നവാഗതരും സംഭാഷണങ്ങളിലൂടെ നിങ്ങളുമായി സംവദിക്കാനെത്തും. ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ച കൊച്ചി കപ്പൽശാലാ മേധാവി മധു എസ് നായരാണ് ആദ്യ എപ്പിസോഡിൽ. ഡയലോഗ് വിത്ത് പിആർ എന്ന പേരിൽ എന്ന പേരിൽഇന്ന് വൈകിട്ട് 8 മണിക്കാണ് ഫേസ്ബുക്ക്, യുട്യൂബ് റിലീസ്.
സംരംഭക ലോകത്തെ വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാനായി യുട്യൂബ് ചാനലും ഇന്ന് മുതൽ സജീവമാകുകയാണ്. ഏവരുടേയും അഭിപ്രായങ്ങളും ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here