മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോ ഇടിച്ചുതെറിപ്പിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു; അപകടം റോഡ് മുറിച്ചുകടക്കുമ്പോള്‍

മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോ ഇടിച്ചുതെറിപ്പിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്ന ഷെറിന്‍ ആണ് അപകടത്തില്‍ മരിച്ചത്. താനൂര്‍ തെയ്യാല പാണ്ടിമുറ്റത്ത് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം നടന്നത്.

സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി, വാഹനത്തിന് പിന്നിലൂടെ റോഡ് മുറിച്ചുകടക്കുമ്പോള്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ചാണ് അപകടമുണ്ടായത്. കുട്ടിയെ ഉടന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

താനൂര്‍ നന്നമ്പ്ര എസ് എന്‍ യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഷഫ്‌ന. സ്‌കൂള്‍ ബസില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥികളെ ഇറക്കാന്‍ സഹായികളൊന്നുമില്ലായിരുന്നുവെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News