
ഇന്ത്യ– ചൈന അതിര്‍ത്തി സംഘര്‍ഷത്തെച്ചൊല്ലി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പ്രക്ഷുബ്ധമായി.വിഷയം സഭ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷം ആവശ്യം ഡെപ്യൂട്ടി ചെയർമാൻ നിഷേധിച്ചതോടെ 17 ഓളം വരുന്ന പ്രതിപക്ഷ പാർട്ടികൾ സഭ ബഹിഷ്കരിച്ചു.
അതിർത്തിയിലെ യഥാർത്ഥ സ്ഥിതി സഭയോടും ജനങ്ങളോടും പറയണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. ചൈന പല നിർമ്മാണ പ്രവർത്തനങ്ങളും അതിർത്തിയിൽ നടത്തിയതായാണ് അറിയാൻ കഴിയുന്നത്. അതിനാൽ യാഥാർത്ഥ്യം സർക്കാർ പുറത്തുവിടണം എന്നും ഖാർഗെ സഭയിൽ ഉന്നയിച്ചു.
തവാങ്ങിലെ ചൈനീസ് കടന്ന് കയറ്റത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സഭയെ മുഴുവൻ കാര്യങ്ങളും അറിയിച്ചില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം.വിഷയം ഇരു സഭകളിലും ചര്‍ച്ച ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നത് എന്തിനെന്നും ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു.
ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിംഗ് വിഷയം പരിഗണിക്കാൻ കഴിയില്ല എന്ന് സഭയെ അറിയിച്ചതോടെ പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ച ശേഷം സഭ ബഹിഷ്കരിച്ചു.ഗുരുതര വിഷയങ്ങളെ കേന്ദ്രം നിസാരവൽക്കരിക്കുകയാണെന്നാണ് പ്രതിപക്ഷപാർട്ടികളുടെ ആരോപണം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here