കെപിസിസി പ്രസിഡൻ്റായി പുതിയ ആൾ വേണ്ട: ഐഎൻടിയുസി

കെ.പി.സി.സി അധ്യക്ഷനായി കെ സുധാകരന് പകരം പുതിയ ആൾ വേണമെന്നില്ലെന്ന് ഐൻടിയുസി. നിലവിലുള്ള പ്രസിഡന്റ് ശക്തനാണെന്നും സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു.

കെ.സുധാകരൻ സെമി കേഡറാക്കും എന്ന് പറഞ്ഞപ്പോൾ ഐഎൻടിയുസി 2200 ഓളം കേഡർമാരെ പാർട്ടിക്ക് കൊടുത്തു.
കോൺഗ്രസ് പോലും ഐഎൻടിയുസിയുടെ ശക്തി തിരിച്ചറിയുന്നില്ല എന്നും ചന്ദ്രശേഖരൻ പറഞ്ഞു.

ഐഎൻടിയുസിയെ മാത്രം കോൺഗ്രസ് ഉപയോഗിച്ചാൽ ഈ രാജ്യത്ത് തിരിച്ചു വരാനാകും.പണിമുടക്ക് പോലുള്ള പ്രതിഷേധങ്ങളെ ആരും പിന്തുണയ്ക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ജനുവരി 30 ദേശീയ ട്രേഡ് യൂണിയൻ കൺവെൻഷൻ തീരുമാനം വിശദമായി ചർച്ച ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു.

കോഴിക്കോട് ചിന്തൻ ശിബിരം തീരുമാനങ്ങൾ ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിച്ചാണ് എടുത്തിട്ടുള്ളത്.പുനസംഘടന ഉടൻ നടക്കുമെന്ന പ്രതീക്ഷയാണുള്ളത്.സംഘടനയുമായി ബന്ധമില്ലാത്തവർ ഐഎൻടിയുസി ആണെന്ന് പറഞ്ഞു നിൽക്കുന്ന സാഹചര്യമുണ്ട്.കോൺഗ്രസിനകത്ത് കഴിഞ്ഞ കാലത്തുണ്ടായ പ്രശനങ്ങൾ തുടരാൻ ആഗ്രഹിക്കുന്നവരാണ് ഐഎൻടിയുസിയുടെ വിഭാഗീയ പ്രവർത്തനം നടത്തുന്നതെന്നും സംസ്ഥാന പ്രസിഡൻ്റ് ചൂണ്ടിക്കാട്ടി.

ഡിസംബർ 21, 22 തീയതികളിൽ കുമളിയിൽ സംസ്ഥാന ക്യാമ്പ് ചേരും.കോൺഗ്രസിനെ ശക്തമായി തിരിച്ചു കൊണ്ടുവരികയാണ് ലക്ഷ്യം.കോൺഗ്രസിന്റെ വോട്ടുബാങ്ക് ഏതാണെന്ന് പാർട്ടി തിരിച്ചറിയണം എന്നും ചന്ദ്രശേഖരൻ പറഞ്ഞു.ഒരു വാർഡിൽ 5 പേരുള്ള കർമ്മസേന ഐഎൻടിയുസിക്കുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News