തേങ്ങ തലയില്‍ വീണ് പ്രവാസിയ്ക്ക് ദാരുണാന്ത്യം

ബൈക്കില്‍ സഞ്ചരിക്കവെ തേങ്ങ തലയില്‍ വീണ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസിയ്ക്ക് ദാരുണാന്ത്യം. കൊങ്ങന്നൂര്‍ പുനത്തില്‍ പുറയില്‍ അബൂബക്കറിന്റെ മകന്‍ പി പി മുനീര്‍ (49) ആണ് ഇന്ന് പുലര്‍ച്ചെ 4 മണിയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ തറവാട് വീട്ടില്‍ അസുഖ ബാധിതനായി കിടക്കുന്ന പിതാവിനെ പരിചരിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്. സൗദി അറേബ്യയിലെ ഹയാല്‍ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന മുനീര്‍ ഉപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടര മാസം മുന്‍പാണ് നാട്ടിലെത്തിയത്.

മാതാവ് – ആമിന. മക്കള്‍ – ഫാത്തിമ ഫഹ്മിയ, ആയിഷ ജസ് വ (ഒമ്പതാം ക്ലാസ്,അത്തോളി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ) സഹോദരന്‍ – പി പി നൗഷാദ്, പി പി നൗഷിദ. അപ്രതീക്ഷിത മരണം നാട്ടുകാരെയും പ്രവാസി മലയാളികളെയും കണ്ണീരിലാഴ്ത്തി. ഇന്ന് 4-30 ഓടെ കൊങ്ങന്നൂര്‍ ബദര്‍ ജുമാ: മസ്ജില്‍ ഖബറടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News