
ഡിസംബര്‍ 9 ന് അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ചൈനീസ് സേന കടന്നുകയറ്റത്തിന് ഔദ്യോഗിക സ്ഥിരീകരണം വന്നതിന് പിന്നാലെ ചൈനീസ് സേനയെ ഇന്ത്യന്‍ സൈനികര്‍ അടിച്ചോടിക്കുന്ന ഒരു പഴയ വീഡിയോസോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. തീയ്യതി വ്യക്തമല്ലാത്ത ഈ വീഡിയോയില്‍ ചൈനീസ് സേന അതിര്‍ത്തി ഭേദിക്കാന്‍ ശ്രമിക്കുന്നതും ഇന്ത്യന്‍ സൈനികര്‍ വടി കൊണ്ട് അടിച്ച് പിന്തിരിപ്പിക്കുന്നതുമെല്ലാം കാണാം
.ഇക്കഴിഞ്ഞ ഡിസംബര്‍ 9 ചൈനീസ് സൈന്യം നടത്തിയ ഭൂമി കയ്യേറ്റത്തിന് സമാനമായ സംഭവമാണ് വീഡിയോയില്‍ ഉള്ളത്. അതിര്‍ത്തി കടക്കാനുള്ള ഒരു കൂട്ടം ചൈനീസ് സൈനികരുടെ ശ്രമത്തെ ഇന്ത്യന്‍ സൈനികര്‍ ശക്തമായി പ്രതിരോധിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. നല്ല അടി കൊടുക്കാനും, ഇനി അവര്‍ വീണ്ടും വരരുതെന്നും ഒരു ജവാന്‍ പഞ്ചാബിയില്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
ഡിസംബർ 9 ന് അരുണാചല്‍ പ്രദേശിലെ നിയന്ത്രണ രേഖയില്‍ നടന്ന ഏറ്റുമുട്ടലാണ് വീഡിയോയില്‍ ഉള്ളത് എന്ന രീതിയിൽ ലാണ് വീഡിയോ പ്രചരിച്ചത്.എന്നാൽ അത് ശരിയല്ലെന്ന് കരസേന വ്യക്തമാക്കിയിട്ടുണ്ട്.
2021 ൽ നടന്ന ഏറ്റുമുട്ടലായിരിക്കാം ഇതെന്നാണ് അനുമാനം. 2020 ജൂണില്‍ പടിഞ്ഞാറന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഏറ്റമുട്ടലിന് ശേഷം നടന്നതായിരിക്കും വീഡിയോയില്‍ കാണുന്ന ഏറ്റുമുട്ടല്‍ എന്ന് ചിലദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യ വരിച്ചിരുന്നു. 40 ചൈനീസ് സൈനികരും അന്ന് കൊല്ലപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here