സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുകള്‍ വിതരണം ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ 2022 ലെ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കളില്‍ എറണാകുളത്തെ കാര്‍ബോറണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡ് അവാര്‍ഡിനര്‍ഹരായി.

സംസ്ഥാനത്തെ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡും, അക്ഷയ ഊര്‍ജ്ജ അവാര്‍ഡുകളുമാണ് വിതരണം ചെയ്തത്. വികസന പദ്ധതികള്‍ കൊണ്ട് നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിനു ഊര്‍ജ്ജ പദ്ധതികള്‍ കൂടി വേണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു

വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കളില്‍ എറണാകുളം കാര്‍ബോറണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡിന്റെ ഇലക്ട്രോ മിനറല്‍ ഡിവിഷനാണ് ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് ലഭിച്ചത്. അക്ഷയ ഊര്‍ജ്ജ അവാര്‍ഡിന് പൊതു മേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും അര്‍ഹരായി. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News