ബീഹാര്‍ വിഷമദ്യ ദുരന്തം;മരിച്ചവരുടെ എണ്ണം 20 ആയി

ബീഹാര്‍ സാരണ്‍ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 2016 മുതല്‍ മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബീഹാര്‍.

ഈ വര്‍ഷം ബീഹാറില്‍ നൂറിലധികം പേരാണ് വ്യാജ മദ്യദുരന്തത്തില്‍ മരിച്ചത്. 2016 മുതല്‍ മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബീഹാര്‍. 6 മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ വലിയ മദ്യ ദുരന്തമാണിത്. ചൊവ്വാഴ്ച നടന്ന ഒരു പരിപാടിയില്‍ വച്ച് മദ്യപിച്ചവരാണ് മരിച്ചത്. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പൊലീസ് അറിയിച്ചു.

നിരവധി പേര്‍ക്ക് കാഴ്ചശക്തി നഷ്ടമായതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഗ്രാമത്തില്‍ മറ്റാരെങ്കിലും സമാനമായ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോ എന്ന പരിശോധനയിലാണ് പൊലീസ്. നേരത്തേ മാര്‍ച്ചിലുണ്ടായ മദ്യദുരന്തത്തില്‍ 32 പേര്‍ മരിച്ചിരുന്നു.

അതേസമയം, സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. വ്യാജമദ്യ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിനെതിരെ ബിഹാര്‍ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. എന്നാല്‍ മദ്യം നിരോധിച്ച ബീഹാറില്‍ ബിജെപി നേതാക്കളാണ് വ്യാജമദ്യമെത്തിച്ചു നല്‍കുന്നതെന്ന് നിതീഷ് കുമാര്‍ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News