ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കുറിച്ചുള്ള രണ്ടത്താണിയുടെ വിമര്‍ശനം അപഹാസ്യവും വികലവും:പി സതീദേവി

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ക്ലാസ്സില്‍ ഒരുമിച്ചിരുന്നു പഠിക്കുന്നതിനെക്കുറിച്ചുള്ള അബ്ദു റഹ്മാന്‍ രണ്ടത്താണിയുടെ വിമര്‍ശനം അപഹാസ്യവും വികലമായതുമാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി.

ലൈംഗിക വിദ്യാഭ്യാസം അനിവാര്യമെന്ന് താന്‍ പറഞ്ഞപ്പോള്‍ വന്ന കമന്റ, ‘എന്നാല്‍ പിന്നെ വനിതാ കമ്മിഷന്‍ ഓഫീസിനടുത്ത് ലേബര്‍ വാര്‍ഡ് തുറക്കണമെന്നായിരുന്നു.’

വളരെ അപഹാസ്യവും തികച്ചും വികലവുമായ രീതിയില്‍ ഇത്തരം വിഷയങ്ങളെ നോക്കി കാണുന്ന പ്രവണതയാണ് സാക്ഷര സുന്ദരവും സാംസ്‌കാരിക പ്രബുദ്ധതയും എന്നഭിമാനിക്കുന്ന കേരളത്തില്‍ ഉള്ളതെന്നും സതീദേവി പറഞ്ഞു. എറണാകുളം പറവൂരില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സതീദേവി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News