
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ടി ഒ സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
സൂരജിന്റെ 1.62 കോടി വരുന്ന ആസ്തികളാണ് ഇ ഡി കണ്ടുകെട്ടിയത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.
നേരത്തെയും സൂരജിന്റെ സ്വത്തുവകകള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു. 1994 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു സൂരജ്. കേരളത്തില്‍ വിജിലന്‍സ്-അഴിമതി നിരോധന വിഭാഗം ഫയല്‍ചെയ്ത കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി കള്ളപ്പണ കേസ് രജിസ്റ്റര്‍ ചെയ്തത്.
സ്വന്തം പേരിലും ഭാര്യയുടെയും മക്കളുടെയും പേരിലും നിരവധി സ്ഥലത്ത് ഭൂമിയും മറ്റ് ആസ്തികളും സൂരജ് വാങ്ങിക്കൂട്ടിയതായി അന്വേഷണത്തില്‍ തെളിഞ്ഞതായി ഇ.ഡി അധികൃതര്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here