മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്

പ്രതിദിന യാത്രക്കാരുടെ എണ്ണം 1.5 ലക്ഷത്തിലധികം രേഖപ്പെടുത്തിയാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ സിംഗിള്‍ ക്രോസ്ഓവര്‍ റണ്‍വേ വിമാനത്താവളമായ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കഴിഞ്ഞ ദിവസം പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് കണക്ക് കൂട്ടല്‍. ഇതിനെത്തുടര്‍ന്ന്, യാത്രക്കാര്‍ക്ക് അവരുടെ വിമാനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ നേരത്തെ പുറപ്പെടേണ്ടത് പലപ്പോഴും അസൗകര്യം നേരിടുന്ന പരാതികളും ഉയരുന്നുണ്ട്.

ഡിസംബര്‍ 10-ന്, വിമാനത്താവളത്തില്‍ വന്ന് പോയവരില്‍ 1,11,441 ആഭ്യന്തര യാത്രക്കാരും 39,547 അന്തര്‍ദേശീയ യാത്രക്കാരും ഉള്‍പ്പെടുന്നു. 2021 ഫെബ്രുവരി 13ന് ഏറ്റവും ഉയര്‍ന്ന യാത്രക്കാരുടെ എണ്ണം 73,509 ആയിരുന്നു. അതേസമയം, 2019 ഡിസംബര്‍ 20-ന് 1,50,276 യാത്രക്കാര്‍ രേഖപ്പെടുത്തിയിരുന്നു. നിരവധി വിമാന യാത്രക്കാര്‍ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ മുംബൈ വിമാനത്താവളത്തില്‍ തിരക്കേറിയതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News