
ദോഹ ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസി അറിയിച്ചു. ഡിസംബര്‍ 10 നാണ് ലുസൈല്‍ സ്റ്റേഡിയത്തിലെ സെക്യൂരിറ്റി ഗാര്‍ഡായ ജോണ്‍ നൗ കിബുവിന് ഡ്യൂട്ടിക്കിടെ അപകടം സംഭവിച്ചത്.
സ്റ്റേഡിയം മെഡിക്കല്‍ ടീമുകള്‍ ഉടന്‍ സംഭവസ്ഥലത്തെത്തുകയും അടിയന്തര ചികിത്സ നല്‍കുകയും ആംബുലന്‍സില്‍ ഹമദ് മെഡിക്കല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഡിസംബര്‍ 13 നാണ് ജോണ്‍ നൗ കിബു മരിച്ചത്.
ഖത്തറിലെ ടൂര്‍ണമെന്റ് സംഘാടകര്‍ വീഴ്ചയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അടിയന്തിരമായി അന്വേഷിക്കുന്നുണ്ടെന്നും അന്വേഷണത്തിന്റെ ഫലം വരുന്നതനുസരിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here