പിഞ്ചുകുട്ടികളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു;കുട്ടികളെ രക്ഷപ്പെടുത്തി

തൃശ്ശൂര്‍ കയ്പമംഗലത്ത് പിഞ്ചുകുട്ടികളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി. മൂന്ന്പീടിക ബീച്ച് റോഡിലെ മഹ്‌ളറ സെന്ററിന് വടക്ക് ഇല്ലത്ത്പറമ്പില്‍ ഷിഹാബ് (35) ആണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ടും അഞ്ച് വയസുകള്‍ ഉള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റില്‍ ചാടിയതെന്ന് പറയുന്നു. കുട്ടികളെ ബന്ധുക്കളാണ് രക്ഷപ്പെടുത്തി കയ്പമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ഷിഹാബിനെ പുറത്തെടുത്ത് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News