ഫുട്ബോള്‍ മാമാങ്കം കലാശപ്പോരാട്ടത്തിലേക്ക് കുതിക്കുമ്പോള്‍ ആവേശം കൊടുമുടിയിലേക്കെത്തുകയാണ്. ലോകത്തെ ഒരു പന്തിലേക്ക് ചുരുക്കുന്ന മാന്ത്രിക ദിനങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മലപ്പുറം, വാഴക്കാട്ടെ സുബൈര്‍ക്കയും മന്ത്രി എംബി രാജേഷും സംവിധായകന് പ്രജേഷ് സെന്നുമൊക്കെ ന്യൂസ് ആന്‍ഡ് വ്യൂസില്‍ ചര്‍ച്ചയാക്കുന്നതും ഇതു തന്നെയായിരുന്നു.
അര്‍ജന്റീനയുടെ കടുത്ത ആരാധകനാണെന്നും അതേസമയം മറ്റു ടീമുകളെ ആവേശപൂര്‍വ്വം നോക്കിക്കാണാറുണ്ടെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. വാഴക്കാട്ടെ സുബൈര്ക്കക്ക് ഫുട്ബോള്‍ ആവേശങ്ങള്‍ ഓര്‍ക്കാന്‍ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ടിവി ലഭ്യമാകാത്ത കാലഘട്ടത്തില്‍ ചാലിയാറും കടന്ന് വേള്‍ഡ് കപ്പ് ആവേശത്തിന്റെ ഭാഗമായ ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചു. ഖത്തറില്‍ പോര്‍ച്ചുഗല്ലിന്റെ കളിയിലുണ്ടായ മലയാളികളുടെ ആധിപത്യം കളി നേരില്‍കണ്ട അനുഭവത്തിലൂടെ സംവിധായകന് പ്രജേഷ് സണ്‍ ചര്‍ച്ചയില്‍ പങ്കുവെച്ചു.
മെക്സിക്കോയ്ക്കെതിരയെയുള്ള കളിയില്‍ അര്‍ജന്റീനയുടെ വിജയം വലിയ മാറ്റമായിരുന്നെന്നും കടുത്ത ബ്രസീല്‍ ആരാധകനായ എഴുത്തുകാരന് പി എന്‍ ഗോപികൃഷ്ണനുമായി രസകരമായ ഫുട്ബോള്‍ തര്‍ക്കങ്ങളില്‍ ഏര്പ്പെടേണ്ടിവന്നതായും മന്ത്രി എംബി രാജേഷ് പറഞ്ഞു. അര്‍ജന്റീന ഫാന്‍സ് ആയ മന്ത്രിയും സുബൈര്‍ക്കയും ലാല്‍സലാം പറഞ്ഞുകൊണ്ടായിരുന്നു ചര്‍ച്ച അവസാനിപ്പിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here