പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചു; സിഐയ്ക്കെതിരെ കേസ്

പോക്സോ കേസ് പ്രതിയായ 27കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സിഐയ്ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം അയിരൂർ സിഐയായിരുന്ന ജയസനിലിനെതിരെയാണ് കേസെടുത്തത്. കേസ് ഒതുക്കാൻ ജയസനിൽ കൈക്കൂലി ആവശ്യപ്പെട്ടെന്നും ആരോപണം ഉണ്ട്. പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് 27കാരനെ രണ്ടുമാസം മുൻപാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയെ പിടിക്കാനായി രാത്രിയിൽ വീട്ടിലെത്തിയപ്പോൾ സിഐ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കൂടാതെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നിന്നും രക്ഷിക്കാൻ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും ആരോപണമുണ്ട്.

എന്നാൽ അതിനു തയാറാകാത്തതിനെ തുടർന്ന് ഈ പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു. ശേഷം കോടതിയിലടക്കം പ്രതി നൽകിയ പരാതിയിൽ ജയസനിലെതിരെ അയിരൂർ പൊലീസ് കേസെടുക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News