ഫോട്ടോയെടുക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; സ്റ്റുഡിയോ ഉടമ അറസ്റ്റില്‍

ഫോട്ടോയെടുക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സ്റ്റുഡിയോ ഉടമ അറസ്റ്റിലായി. തലയോലപ്പറമ്പ് ടൗണില്‍ സ്റ്റുഡിയോ നടത്തുന്ന ജോര്‍ജ്(59) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

തിരിച്ചറിയല്‍കാര്‍ഡിനായി ഫോട്ടോയെടുക്കാന്‍ എത്തിയതാണ് യുവതി. അകത്തുകയറിയപ്പോള്‍ പ്രതി യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ യുവതി നിലവിളിച്ചുകൊണ്ട് പുറത്തിറങ്ങി.

സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐ പി എസ് സുധീരന്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റുഡിയോയില്‍ എത്തി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News