ഈസി കോളിഫ്ളവർ ചീസ് ബേക്ക്, റെസിപ്പി ഇതാ

1. കോളിഫ്ളവര്‍ – ഒന്ന്

2. ഉപ്പില്ലാത്ത വെണ്ണ – നാലു വലിയ സ്പൂൺ

3. മൈദ – നാലു വലിയ സ്പൂൺ

4. പാൽ – 600 മില്ലി

5. ചീസ് ഗ്രേറ്റ് ചെയ്തത് – മുക്കാൽ കപ്പ്

6. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

ജാതിക്ക ഗ്രേറ്റ് ചെയ്തത് – അര ചെറിയ സ്പൂൺ

ട്രഫിൾ ഓയിൽ – ഒരു ചെറിയ സ്പൂൺ (ആവശ്യമെങ്കിൽ)

പാകം െചയ്യുന്ന വിധം

∙ അവ്ൻ 200 Cൽ ചൂടാക്കിയിടുക.

∙ കോളിഫ്ളവർ പൂക്കളായി അടർത്തി അൽപം ഉപ്പു ചേർത്തു തിളപ്പിച്ചൂറ്റി വയ്ക്കണം.

∙ ഒരു സോസ്പാന്‍ ചെറുതീയിൽ വച്ചു വെണ്ണ ചൂടാക്കണം. ഇതിലേക്കു മൈദ ചേർത്തിളക്കി മൊരിയുമ്പോൾ പാൽ ചേ ർത്തു കട്ടകെട്ടാതെ തുടരെയിളക്കി മയപ്പെടുത്തണം. ചെറുതീയിൽ എട്ടു–പത്തു മിനിറ്റ് വച്ച് സോസ് തയാറാക്കുക.

∙ അടുപ്പിൽ നിന്നു വാങ്ങി ചീസ് ഗ്രേറ്റ് ചെയ്തതും (ടോപ്പിങ്ങിനു വേണ്ടി അൽപം ചീസ് മാറ്റി വയ്ക്കണം) ആറാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങുക. ഇതാണ് സോസ്.

∙ അവ്ൻപ്രൂഫ് ഡിഷിൽ കോളിഫ്ളവർ വേവിച്ചതു നിരത്തി അതിനു മുകളിൽ സോസ് ഒഴിച്ച്, മാറ്റി വച്ചിരിക്കുന്ന ചീസ് വിതറി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 15–20 മിനിറ്റ് ബേക്ക് ചെയ്യുക. മുകൾവശം ഗോൾഡൻബ്രൗൺ നിറമാകണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News