ADVERTISEMENT
ഗൂഗിൾ ബുധനാഴ്ച 2022 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരയൽ നടത്തിയ ഫലങ്ങൾ പുറത്തുവിട്ടു. ഇന്ത്യക്കാര്‍ എന്താണ് കൂടുതല്‍ ഇന്‍റര്‍നെറ്റില്‍ നോക്കുന്നത് എന്നതാണ് ഈ സെര്‍ച്ച് വിവരങ്ങളിലൂടെ ലഭ്യമാക്കുന്നത്. ഗൂഗിൾ ഇയർ ഇൻ സെർച്ച് 2022 പ്രകാരം ഇന്ത്യയില്‍ ഏറ്റവും ട്രെൻഡിംഗ് തിരയല്‍ ഐപിഎല്‍ തന്നെയാണ്. തുടർന്ന് കോവിനും ഫിഫ ലോകകപ്പും.
ഗൂഗിൾ സെർച്ചിലെ ‘What is’ വിഭാഗത്തിൽ ‘അഗ്നീപഥ് സ്കീം എന്നത് എന്താണ്’ എന്നതാണ് ഇന്ത്യക്കാര്‍ കൂടുതലായി തിരഞ്ഞത്. ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കൾ തുടര്‍ന്ന് എന്താണ് NATO, NFT, PFI എന്നിവയും തിരഞ്ഞു.
2022-ലെ ഗൂഗിൾ സെർച്ചിലെ ‘Near me’ എന്ന വിഭാഗത്തില്‍ ‘കോവിഡ് വാക്‌സിൻ സെന്‍റര്‍’ എന്ന താണ് ഒന്നാം സ്ഥാനത്ത്. ഒപ്പം ‘സ്വിമ്മിംഗ് പൂൾ’, ‘വാട്ടർ പാർക്ക്’, ‘സിനിമകൾ’ എന്നിവ ഏറ്റവും കൂടുതലായി തുടര്‍ന്ന് ഈ വിഭാഗത്തില്‍ സെര്‍ച്ച് ചെയ്തത്.
ഇന്ത്യക്കാര്‍ കൂടുതല്‍ തിരഞ്ഞ വ്യക്തികളില്‍ സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപൂർ ശർമ്മയാണ് ഒന്നാമത്. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വങ്ങളിൽ മൂന്നാം സ്ഥാനത്തെത്തി.
2022-ൽ ഗൂഗിൾ സെർച്ചിൽ ലതാ മങ്കേഷ്‌കറിന്റെ മരണം വാര്‍ത്തകളില്‍ ഒന്നാമതായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.