മാര്‍മോസെറ്റ് കുരങ്ങ്, പറക്കും അണ്ണാന്‍, ടെഗു പല്ലികള്‍; വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത് പൂര്‍വയിനം ജീവികളെ

ചെന്നൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് പിടികൂടിയത് അപൂര്‍വയിനം ജീവികളെ. മൂന്ന് മാര്‍മോസെറ്റ് കുരങ്ങ്, എട്ട് പറക്കും അണ്ണാന്‍, മൂന്ന് ടെഗു പല്ലികള്‍ എന്നിവയെയാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശിയില്‍ നിന്നാണ് ഇവയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇയാള്‍ ചെന്നൈ വിമാനത്താവളത്തിലെത്തിയത്. ലഗേജ് പരിശോധിക്കുന്നതിനിടെയാണ് അപൂർവയിനം ജീവികളെ കസ്റ്റംസ് കണ്ടെത്തിയത്. വന്യജീവി നിയമപ്രകാരം ഇയാള്‍ക്കെതിരേ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News