കൂടത്തായ് റോയ് വധം; ജോളിയുടെ വിടുതൽ ഹർജി തള്ളി

കൂടത്തായ് റോയ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി. കോഴിക്കോട് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയാണ് ഹർജി തളളിയത്‌. കേസിൽ ഈ മാസം 24 ന് വിചാരണ നടപടികൾ തുടങ്ങാനും തീരുമാനമായി. ജോളിയുടെ ആദ്യ ഭർത്താവായ റോയ് തോമസിനെ ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തി എന്നാണ് കുറ്റപത്രം.

ജോളിയെ സഹായിച്ച മറ്റ് 3 പേരും കേസിൽ പ്രതികളാണ്. കൂടത്തായി കൊലപാതകപരമ്പരയിൽ ജോളി തോമസ് അറസ്റ്റിലായിട്ട് ഒക്ടോബറിൽ മൂന്നു വർഷം തികഞ്ഞിരുന്നു. സ്വത്ത് തട്ടിയെടുക്കാനായിരുന്നു ജോളി ആറു കൊലപാതകങ്ങൾ നടത്തിയത് എന്നാണ് കേസ്. ഇതിൽ അഞ്ചെണ്ണം സയനൈഡ് ഉപയോഗിച്ചാണ് നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here