ADVERTISEMENT
ധാരാളം പോഷകങ്ങൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ ഭക്ഷണമാണ് ഈന്തപ്പഴം. പ്രോട്ടീനുകളുടെ ശക്തമായ ഉറവിടമായ ഈന്തപ്പഴം ഭക്ഷണശീലത്തിന്റെ ഭാഗമാക്കുന്നത് ഫിറ്റ്നസ് നിലനിർത്താനും നമ്മുടെ പേശികളെ ശക്തമാക്കാനും സഹായിക്കും. ഇവയുടെ പോഷക ഗുണങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്നതാണ്.
ഈന്തപ്പഴത്തിലെ നാരുകൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തെ മന്ദഗതിയിലാക്കും. ഇതുവഴി ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നത് തടയാൻ സഹായിക്കും. ഈന്തപ്പഴത്തിൽ പ്രകൃതിദത്ത ഷുഗറുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുകയും ഊർജനിലവാരത്തിൽ പ്രകടമായ മാറ്റമുണ്ടാക്കുകയും ചെയ്യും.ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും നേത്ര സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുകയും ചെയ്യും.
വൈറ്റ് ബ്ലഡ് സെല്ലുകളും മറ്റു കോശങ്ങളും ചേർന്നുൽപ്പാദിപ്പിക്കുന്ന ഇന്റർലൂക്കിൻ 6 (IL-6) കുറയ്ക്കാൻ ഈന്തപ്പഴം സഹായിക്കും. ഇത് ഉയർന്ന അളവിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത് അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളുടെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈന്തപ്പഴത്തിൽ ബി, ബി2, ബി3, ബി5, എ1, സി തുടങ്ങിയ വിറ്റാമിനുകളും സെലിനിയം, മാംഗനീസ്, കോപ്പർ, മഗ്നീഷ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിൽ സെലിനിയം, മാംഗനീസ്, കോപ്പർ, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ എല്ലുകളെ ആരോഗ്യം നിലനിർത്താനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയാനും ഇവ ഗുണം ചെയ്യും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.