ലഹരിക്കടത്ത്; നൈജീരിയ സ്വദേശി തൃശൂര്‍ പൊലീസിന്റെ പിടിയില്‍

കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന നൈജീരിയ സ്വദേശി തൃശ്ശൂര്‍ പോലീസിന്റെ പിടിയില്‍. നൈജീരിയന്‍ സ്വദേശി എബുക്ക വിക്ടര്‍ ആണ് പിടിയില്‍ ആയത്. ഡല്‍ഹിയില്‍ നൈജീരിയന്‍ കോളനിയില്‍ എത്തിയാണ് തൃശൂര്‍ സിറ്റി പൊലീസ് ഇയാളെ പിടികൂടിയത്.

നൈജീരിയന്‍ പൗരന്‍ എബൂക്ക വിക്ടര്‍ കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ഡീലര്‍ ആണ് കഴിഞ്ഞ മെയില്‍ മണ്ണുത്തിയില്‍ നിന്ന് 196 ഗ്രാം MDMA പിടികൂടിയ കേസിന്റെ അന്വേഷണമാണ് ഇയാളി/ലേക്ക് എത്താന്‍ പൊലീസിന് സഹായകമായത്.

അന്ന് പിടിയിലായ ചാവക്കാട് സ്വദേശി ബാര്‍ഹനുദ്ധീനെ ചോദ്യംചെയ്തതില്‍ നിന്നാണ് വിദേശികളെ കുറിച്ച് വിവരം ലഭിച്ചത്. തുടരന്വേഷണത്തില്‍ സുഡാന്‍ സ്വദേശി മുഹമ്മദ് ബാബിക്കര്‍ അലി, പാലസ്തീന്‍ സ്വദേശി ഹസന്‍ എന്നിവരിലേക്ക് അന്വേഷണം എത്തി.
കര്‍ണ്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ യുവാക്കള്‍ക്കിടയിലാണ് ഇയാളുടെ ശൃംഖല പ്രവര്‍ത്തിച്ചിരുന്നത്.ബംഗളൂരുവില്‍ നിന്ന് 2 മാസം മുന്‍പ് ഇവരെ അറസ്റ്റ്ചെയ്തു. ഈ പ്രതികളാണ് നൈജീരിയന്‍ പൗരനെ കുറിച്ച് പോലീസിനോട് പറഞ്ഞത്. പ്രതിയെ ന്യൂഡല്‍ഹി സാകേത് കോടതിയില്‍ ഹാജരാക്കി. ഇതിനുശേഷമാണ് തൃശ്ശൂരിലേയ്ക്ക് എത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News