സിഐടിയു സംസ്ഥാന സമ്മേളനം 17 മുതൽ കോഴിക്കോട്ട്

തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് പുതിയ ഊർജം പകരാൻ സിഐടിയു 15-ാമത് സംസ്ഥാന സമ്മേളനം കോഴിക്കോട് ചേരും. ഡിസംബർ 17,18,19 തീയതികളിൽ ടാഗോർ ഹാളിൽ കാട്ടാക്കട ശശി നഗറിലാണ് പ്രതിനിധി സമ്മേളനം. 604 പ്രതിനിധികൾ 3 ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും. രാവിലെ 9.30 ന് സംസ്ഥാന പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തും.

പ്രതിനിധി സമ്മേളനം സി ഐ ടി യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്യും. സമാപനത്തോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്തെ എം വാസു നഗറിൽ ചേരുന്ന തൊഴിലാളി റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ സമ്മേളന ശേഷം വലിയ വളർച്ച സംഘടന നേടിയതായി സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം പി പറഞ്ഞു.

പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാക ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽ നിന്നും കൊടിമരം കണ്ടുതോട് പാപ്പച്ചൻ സ്മൃതി കുടീരത്തിൽ നിന്നും കൊണ്ടു വരും. കടപ്പുറത്ത് വൈകിട്ട് 5 മണിക്ക് പതാക ഉയരും. കോഴിക്കോട് സ്വാഗതസംഘം ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ സിഐടിയു നേതാക്കളായ ടി പി രാമകൃഷ്ണൻ എം എൽ എ, മാമ്പറ്റ ശ്രീധരൻ, പി കെ മുകുന്ദൻ എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here