ധനവകുപ്പ് പുറപ്പെടുവിച്ച സർക്കുലർ മരവിപ്പിക്കാൻ നിർദേശം

ദിവസ വേതന- കരാർ ജീവനക്കാർ, കാഷ്വൽ സ്വീപ്പർമാർ , പ്രീ പ്രൈമറി അധ്യാപകർ മുതലായ വിഭാഗങ്ങളെ സ്പാർക്കിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപെട്ട് ധനവകുപ്പ് പുറപ്പെടുവിച്ച 14-11-2022 ലെ സർക്കുലർ മരവിപ്പിക്കാൻ നിർദേശം നൽകി.

ഇതിന്റെ മറ്റു നടപടിക്രമങ്ങൾ പിന്നീട് പരിശോധിച്ച് തീരുമാനമെടുക്കുന്നതായിരിക്കും ഇതുമായി ബന്ധപെട്ട് വിവിധ വകുപ്പുകളിൽ നടന്നു വരുന്ന എല്ലാ നടപടികളും അടിയന്തിരമായി നിർത്തിവെയ്ക്കേണ്ടതാണന്ന നിർദേശവും നൽകിയിട്ടുണ്ട്.

ഈ സർക്കുലറിലെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആർക്കും നിലവിലെ ജോലി നഷ്ടപ്പെടില്ലന്നും ധന മന്ത്രിയുടെ ഓഫീസ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News