വിഴിഞ്ഞം: എല്ലാ പഠനങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തുന്ന പരിസ്ഥിതി മാനേജ്മെൻ്റ് പദ്ധതിയാണെന്ന് കേന്ദ്ര സർക്കാർ

വിഴിഞ്ഞം തുറമുഖ പദ്ധതി എല്ലാ പഠനങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തുന്ന പരിസ്ഥിതി മാനേജ്മെൻ്റ് പദ്ധതിയാണെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ.ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയ നല്‍കിയ മറുപടിയിലാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്.

വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമ്മാണ അനുമതിക്കു മുമ്പേ സമഗ്രമമായ പരിസ്ഥിതി ആഘാതം പഠന (ഇഐഎ) റിപ്പോർട്ടും പരിസ്ഥിതി മനേജ്മെൻ്റ് പ്ലാൻ (ഇഎംപിയും) സമർപ്പിച്ചിരുന്നു.ഇതിന് ശേഷമാണ് നിർമ്മാണ അനുമതി നൽകിയത് എന്നും ജോൺ ബ്രിട്ടാസിന് നൽകിയ മറുപടിയിൽ കേന്ദ്ര സർക്കാർ പറഞ്ഞു. പരിസ്ഥിതി ആഘാദ പഠനത്തി നൊപ്പം സമഗ്രമായ പരിസ്ഥിതി മാനേജ്മെൻ്റ് പ്ലാൻ ആണ് പദ്ധതി അനുമതിക്ക് മുൻകൂറായി സമർപ്പിച്ചിരിക്കുന്നത്.

പരിസ്ഥിതി ക്ലിയറൻസും (ഇസി) തീരദേശ നിയന്ത്രണ മേഖലയും ക്ലിയറൻസും അലിയ സർവ്വകലാശാലയുടെ ഗണിതശാസ്ത്ര മോഡൽ പഠനങ്ങൾ, തരംഗ അസ്വസ്ഥത പഠനം, ഹൈഡ്രോഡൈനാമിക് മോഡലിംഗ്,
ഡ്രഡ്ജ് സ്‌പോയിൽ ഡിസ്‌പോസൽ പഠനം, തീരത്തെ മാറ്റങ്ങളുടെ പഠനം തുടങ്ങിയവ. കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയും പഠനങ്ങളുടെ ശുപാർശകൾ, സമഗ്രമായ ഒരു പരിസ്ഥിതി മാനേജ്മെന്റ് പ്ലാൻ ആയിരുന്നു പദ്ധതിക്കായി തയ്യാറാക്കി സമർപ്പിച്ചത് എന്നും കേന്ദ്രം മറുപടിയിൽ പറഞ്ഞു.

പദ്ധതി അനുമതിക്ക് മുമ്പ് സമർപ്പിച്ച പരിസ്ഥിതി ക്ലിയറൻസ്, തീരദേശ നിയന്ത്രണ മേഖലയും ക്ലിയറൻസ് റിപ്പോർട്ടുകൾ പാരിസ്ഥിതിക സുരക്ഷ ഉറപ്പ് നൽകുന്നു. നിർമ്മാണ സമയത്ത് ഉണ്ടാകാൻ സാധ്യതയുള്ള പാരിസ്ഥിതിക ആഘാതങ്ങളും അതിൻ്റെ തോതു കുറക്കുന്ന രീതിയിലാണ്പദ്ധതിയുടെ പ്രവർത്തന ഘട്ടങ്ങൾ തയാറാക്കിയിരിക്കുന്നത്., ഇത്തരത്തിൽ സഗ്രമാ ഒരു പരിസ്ഥിതി മാനേജ്മെന്റ് പ്ലാൻ നടപ്പിലാക്കി വിശദമായ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിന്റെ ഭാഗമായിട്ടാണ് വിഴിഞ്ഞം തുറമുഖ പദ്ധതി തയ്യാറാക്കിയിരിക്കുന്നത് എന്നും കേന്ദ്ര സർക്കാർ ജോൻ ബ്രിട്ടാസ് എം പി യുടെ ചോദ്യത്തിന് മറുപടി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News