ഓൺലൈൻ ചൂതാട്ടം; പണം നഷ്ടപ്പെട്ട യുവ എഞ്ചിനീയർ ആത്മഹത്യ ചെയ്തു

ഓൺലൈൻ ചൂതാട്ടത്തിലൂടെ പണം നഷ്ടപ്പെട്ട യുവ എഞ്ചിനീയർ ആത്മഹത്യ ചെയ്തു. ശങ്കർ(29) എന്ന യുവാവാണ് കോയമ്പത്തൂരിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്നും പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

തന്റെ സമ്പാദ്യവും സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയ തുകയും നഷ്ടപ്പെട്ടതോടെയാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് യുവാവ് കുറിപ്പിൽ പറയുന്നു. ഡിസംബർ 12 ന് ജോലിക്കായി ടൗണിൽ പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ ശേഷം ശങ്കർ കോയമ്പത്തൂരിലെ ഒരു ഹോട്ടലിൽ മുറിയെടുത്തു.

പിറ്റേന്ന് വൈകിട്ട് വരെ ശങ്കർ മുറിയിൽ നിന്ന് പുറത്തിറങ്ങാതായതോടെ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറക്കുകയായിരുന്നു. മുറിയിലെ ഫാനിന്റെ കൊളുത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് ശങ്കറെ കണ്ടെത്തിയത്.

ഇയാൾ ഓൺലൈൻ ചൂതാട്ടത്തിന് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടക്കത്തിൽ ചൂതാട്ടത്തിലൂടെ പണം സമ്പാദിച്ചിരുന്നെങ്കിലും പിന്നീട് മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ടു. സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങിവരെ കളിച്ചിരുന്നതായി പൊലീസ് കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News