വഞ്ചനാക്കേസിൽ നടൻ സോബി ജോർജിന് മൂന്ന് വർഷം തടവ് ശിക്ഷ

വഞ്ചനാക്കേസിൽ നടൻ സോബി ജോർജിന് മൂന്ന് വർഷം തടവ് ശിക്ഷ. അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയിൽ നിന്നും  രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് തോപ്പുംപടി കോടതി വിധിച്ചത്.

  2014ൽ രജിസ്റ്റർ ചെയ്ത കേസിലാണ് തോപ്പുംപടി കൊച്ചി ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ഇടക്കൊച്ചി സ്വദേശിയിൽനിന്നു രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പള്ളുരുത്തി പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.  വീട്ടമ്മയ്ക്കും മകനും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു സോബി പണം തട്ടിയെന്നു കാണിച്ചായിരുന്നു കേസ്സ് . മകനു മറ്റൊരു ജോലി ലഭിച്ചതോടെ പണം തിരികെ ചോദിച്ചെങ്കിലും പണം മടക്കി നൽകിയില്ല. തുടർന്നാണ് പരാതിക്കാർ പോലീസിനെ സമീപിച്ചത് . കേസിൽ വിചാരണ നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്.

 സോബിക്കും കേസിൽ മൂന്നാം പ്രതിയായ ഇടക്കൊച്ചി സ്വദേശി പീറ്റർ വിൽസണും മൂന്ന് വർഷം കഠിന തടവും പതിനായിരം രൂപയുമാണ് ശിക്ഷ. രണ്ടാം പ്രതി സോബിയുടെ അമ്മ ചിന്നമ്മ ജോർജ് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

 പണം മടക്കി നൽകാം എന്നു കോടതിയിൽ അറിയിച്ചെന്നും എന്നാൽ പണം വാങ്ങാൻ പരാതിക്കാർ എത്തിയില്ലെന്നുമാണ്  സോബിയുടെ വിശദീകരണം. ഇരുവരുടെയും അപേക്ഷയിൽ കോടതി ശിക്ഷ സ്റ്റേ ചെയ്തിട്ടുണ്ട്.  വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നു കലാഭവൻ സോബി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel