പോക്‌സോ കേസ് പ്രതി കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു

പോക്‌സോ കേസ് പ്രതി കോടതിയില്‍ കഴുത്ത് അറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഏഴ് വയസ്സുകാരിയെ ഉപദ്രവിച്ച കേസില്‍ കണ്ടല്ലൂര്‍ ദ്വാരകയില്‍ ദേവരാജന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി പ്രതി കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതി കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.

കഴുത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഉടന്‍തന്നെ ഹരിപ്പാട് പോലീസ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏകദേശം പത്തോളം തുന്നല്‍ ഉണ്ട്. ആത്മഹത്യാശ്രമത്തിന് കേസ് എടുക്കുമെന്ന് ഹരിപ്പാട് പോലീസ് അറിയിച്ചു. 2020 ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളി വില്‍ ആയിരുന്ന പ്രതിയെ രണ്ടു മാസത്തിനു ശേഷമാണ് പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News