വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചർ ഒടുവില്‍ പുറത്തുവരുന്നു

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറാണ് ഒടുവില്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. ‘മെസേജ് യുവര്‍സെല്‍ഫ്’ എന്നതാണ് പുതിയ അപ്‌ഡേഷനുകളില്‍ ഒന്ന്. സ്വന്തം വിവരങ്ങള്‍ സൂക്ഷിച്ച് വെക്കാനും റിമൈന്‍ഡ് ചെയ്യാനും ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് അതില്‍ നിന്നും ലെഫ്റ്റായി ഇനി കഷ്ടപ്പെടണ്ട കാര്യമില്ല. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ആപ്പിനുള്ളില്‍ തന്നെ സ്വയം പങ്കിടാന്‍ കഴിയും.

പ്രാരംഭഘട്ടത്തില്‍ ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാകും ഫീച്ചര്‍ ലഭിക്കുക. പിന്നീട് വരും ആഴ്ച്ചകളിലായി എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്കും മെസേജ് യുവര്‍സെല്‍ഫ് ഫീച്ചര്‍ ലഭിക്കും. ഉപയോക്താക്കള്‍ക്ക് വളരെ പ്രയോജനപ്രദമായ ഫീച്ചര്‍ ലഭ്യമാകാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതി. ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെയോ ആപ്പിള്‍ ആപ്പ് സ്റ്റോറിലൂടേയോ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്കേ ഈ ഫീച്ചര്‍ ഉപയോഗിക്കാനാവൂ.

അപ്‌ഡേറ്റ് ചെയ്ത വാട്ട്‌സാപ്പ് തുറന്നതിന ശേഷം ‘ഒരു പുതിയ ചാറ്റ് ക്രിയേറ്റ് ചെയ്യുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക. പിന്നീട് കോണ്‍ടാക്റ്റുകളില്‍ നിന്ന് സ്വന്തം നമ്പര്‍ നിങ്ങള്‍ക്ക് തന്നെ കാണാന്‍ കഴിയും. അവസാനമായി, നിങ്ങളുടെ നമ്പര്‍ തെരഞ്ഞെടുത്ത് മെസേജ് അയക്കാനും സാധിക്കും. ഈ സവിശേഷത ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് സ്വയം കുറിപ്പുകള്‍ പങ്കിടാനും ആപ്പിനുള്ളിലെ മറ്റ് ചാറ്റുകളില്‍ നിന്ന് ഒരു മെസേജോ മള്‍ട്ടിമീഡിയ ഫയലോ കൈമാറാനും കഴിയും.

ഇമേജ് ബ്ലര്‍ ചെയ്യാനുളള ഓപ്ഷന്‍ അടുത്തിടെയാണ് വാട്ട്‌സാപ്പ് കൊണ്ടുവന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News