ഏകീകൃത സിവിൽ കോഡ്: സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണം നടത്താൻ അധികാരമുണ്ട്: കേന്ദ്ര സർക്കാർ

ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണം നടത്താം എന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ പറഞ്ഞു.ഇത് സംബന്ധിച്ച് ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണഘടനയുടെ 44 വകുപ്പ് പ്രകാരം ഏകീകൃത സിവിൽ നിയമം സംസ്ഥാനങ്ങൾ സുരക്ഷിതമാക്കാൻ ശ്രമിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഏകീകൃത സിവിൽ കോഡ് വ്യക്തിഗത നിയമങ്ങളായ പിന്തുടർച്ചാവകാശം കൂട്ടുകുടുംബവും വിഭജനവും; വിവാഹവും
വിവാഹമോചനം, എന്നിവയിൽ രാജ്യത്ത് എല്ലായിടത്തും ഒരു വ്യക്തിഗത നിയമം ഉറപ്പാക്കുന്നതാണ്.ഇന്ത്യൻ ഭരണരണഘടനയിലെ ഏഴാം ഷെഡ്യൂളിൽ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ സംസ്ഥാനങ്ങൾക്കും ഏകീകൃത സിവിൽ കോഡിൽ നിയമനിർമ്മാണം നടത്താൻ അധികാരമുണ്ട് എന്നും കേന്ദ്രം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News