ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച; ഇന്ത്യ 404 ന് പുറത്ത്

ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച.ബംഗ്ലാദേശിന്റെ 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് രണ്ടാം ദിവസം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റിയത്.

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 404 മറികടക്കാന്‍ ആതിഥേയര്‍ക്ക് ഇനിയും 271 റണ്‍സ് ആവശ്യമാണ്.

278 റണ്‍സിന് വിക്കറ്റ് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുന:രാംഭിച്ച ഇന്ത്യ 271 റണ്‍സ് കൂട്ടിച്ചേര്‍ത്ത് എല്ലാവരും പുറത്താകുകയായിരുന്നു. 90 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 86 റണ്‍സ് നേടിയ ശ്രേയസ് അയ്യരുടെ പ്രകടനവും ഇന്ത്യന്‍ ഇ ഇന്നിംസിന് അടിത്തറ പാകി . വാലറ്റ നിരയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ സ്‌കോര്‍ നാന്നൂറ് കടത്തിയത്. വാലറ്റക്കാരായ രവിചന്ദ്ര അശ്വിന്‍ 58 റണ്‍സും കുല്‍ദീപ് യാദവ്40 റണ്‍സും നേടി.

ഇന്ത്യയുടെ നാല് വിക്കറ്റ് വീതം വീഴ്ത്തിയ മെഹ്ദി ഹസ്സനും തൈജുല്‍ ഇസ്ലാമും ഇന്ത്യയെ കൂടുതല്‍ റണ്‍സ് നേടുന്നതില്‍ നിന്നും തടയിട്ടു. ബംഗ്ലാദേശീന് വേണ്ടി ഇബാദത് ഹൊസെയ്നും ഖാലിദ് അഹമ്മദും ഓരോ വിക്കറ്റ് വീതം നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News