കളിക്കുന്നതിനിടെ ഷോക്കേറ്റു; 11 വയസുകാരന് ദാരുണാന്ത്യം

ഇടുക്കി വെള്ളാരംകുന്നിൽ 11 വയസുകാരൻ ഷോക്കേറ്റ് മരിച്ചു. കൊച്ചുതോവാള പാറയിൽ ജയന്‍റെ മകൻ അഭിനന്ദാണ് മരിച്ചത്. ബന്ധുവിന്‍റെ വീട്ടിലെ വീടിന്‍റെ രണ്ടാം നിലയിൽ കളിക്കുന്നതിനിടെ സർവീസ് വയറിൽ നിന്നാണ് അഭിനന്ദിന് ഷോക്കറ്റത്. കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി കുട്ടി മരിക്കുകയായിരുന്നു.

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും. കൊച്ചുതോവള യു പി സ്കൂളിലെ 5-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അഭിനന്ദ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News