പാല തെരഞ്ഞെടുപ്പ് ഫലം; മാണി സി കാപ്പൻ്റെ ഹർജി തളളി

2021 എപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളണമെന്ന മാണി സി കാപ്പൻ്റെ ആവശ്യം സുപ്രീം കോടതി തള്ളി.

പാല മണ്ഡലത്തിൽ നിന്ന് കാപ്പൻ്റ വിജയം ചോദ്യം ചെയ്ത് സണ്ണി ജോസഫ് എന്ന വ്യക്തി സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചത് കാലാവധിക്ക് ശേഷമാണെന്ന് വ്യക്തമാക്കി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയാണ് തള്ളിയത്.ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പാല എംഎൽഎയുടെ ഹർജി തള്ളിയത്.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം 45 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്യണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത് എന്ന് കാപ്പൻ്റെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളുള്ള കാലത്ത് ഫയൽ ചെയ്യുന്നതിനുള്ള കാലാവധി നീട്ടി നൽകിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കാപ്പൻ്റെ ഹർജി തള്ളുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News