പത്താന്റെ വരവോടെ ബോളിവുഡിന്റെ മോശം സമയം മാറും – പൃഥ്വിരാജ്

ഈ വർഷം റിലീസായ ബോളിവുഡ് സിനിമകളിൽ ബ്രഹ്മാസ്ത്ര, ഭൂൽ ഭുലയ്യ 2, ദൃശ്യം 2 പോലെ ചുരുക്കം ചില ചിത്രങ്ങൾ മാത്രമാണ് ഹിറ്റായി മാറിയത്. ഇപ്പോഴിതാ ബോളിവുഡിൻ്റെ മോശം സമയം ‘പത്താന്‍’ വരുന്നതോടെ മാറുമെന്ന് അഭിപ്രായപ്പെടുകയാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്.

ബോളിവുഡ് അടുത്ത വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഷാരൂഖ് ഖാന്‍ നായകനാവുന്ന ‘പത്താന്‍’. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതാണ് പത്താനെ ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷകളിലേക്ക് നീക്കിനിര്‍ത്തുന്നത്.

സിദ്ധാര്‍ഥ് ആനന്ദാണ് പത്താന്‍ സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോൺ നായികയായും ജോണ്‍ എബ്രഹാം വില്ലനായതും ചിത്രത്തിൽ വേഷമിടുന്നു. ജനുവരി 25 ന് പത്താന്‍ റിലീസ് ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News