പാകിസ്ഥാന് തീവ്രവാദ വിരുദ്ധ പ്രസംഗം നടത്താൻ യോഗ്യതയില്ല; യുഎന്നിൽ രൂക്ഷ വിമർശനവുമായി ഇന്ത്യ

ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിലിൽ പാകിസ്ഥാനെതിരെ കാശ്മീർ വിഷയം ഉന്നയിച്ച് ആഞ്ഞടിച്ച് ഇന്ത്യ.കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന് സംരക്ഷണം നല്‍കുകയും അയല്‍രാജ്യത്തിന്റെ പാര്‍ലമെന്റ് ആക്രമിക്കുകയും ചെയ്തവര്‍ക്ക് തീവ്രവാദ വിരുദ്ധ പ്രസംഗം നടത്താനുള്ള യോഗ്യതയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.കൗൺസിലിൻ്റെ ഇന്ത്യയുടെ നിലവിലെ പ്രസിഡൻസിക്ക് കീഴിൽ നടക്കുന്ന തീവ്രവാദ വിരുദ്ധ, പരിഷ്‌ക്കരിച്ച ബഹുരാഷ്ട്രവാദത്തെക്കുറിച്ചുള്ള ചർച്ചകളിലാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

മഹാമാരികളോ പ്രകൃതിദുരന്തങ്ങളോ യുദ്ധമോ തീവ്രവാദമോ ആകട്ടെ, നമ്മുടെ കാലത്തെ പ്രധാന വെല്ലുവിളികളോടുള്ള ഫലപ്രദമായ പ്രതികരണത്തെ ആശ്രയിച്ചിരിക്കും ഐക്യരാഷ്ട്രസഭയുടെ വിശ്വാസ്യതയെന്ന് വിദേശകാര്യ പറഞ്ഞു.

ബഹുപക്ഷവാദത്തെ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയിലാണ് ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിന് സ്വാഭാവികമായും പ്രത്യേക വീക്ഷണങ്ങൾ ഉണ്ടാകും, എന്നാൽ ഇത് ഇനിയും വൈകിപ്പിക്കാൻ കഴിയില്ലെന്ന ഒരു ധാരണ കൂടിവരുന്നുണ്ട് എന്ന് പരിഷ്കൃത ബഹുരാഷ്ട്രവാദത്തെക്കുറിച്ചുള്ള ഇന്ത്യയുടെ സിഗ്നേച്ചർ ഇവന്റിന്റെ അധ്യക്ഷനായ ജയശങ്കർ പറഞ്ഞു.

പരിഹാരങ്ങള്‍ക്കായി ശ്രമിക്കുമ്പോൾ നടത്തുന്ന ഭീഷണികളുടെ സാധാരണവല്‍ക്കണം അംഗീകരിക്കാന്‍ സാധിക്കാത്ത ഒന്നാണ്. ലോകം അസ്വീകാര്യമെന്ന് കരുതുന്നതിനെ ന്യായീകരിക്കുന്ന കാര്യങ്ങള്‍ ഉയരാൻ പാടില്ല. അതിർത്തി കടന്നുള്ള ഭീകരതയുടെ ഭരണകൂട സ്പോൺസർഷിപ്പിന് അത് തീർച്ചയായും ബാധകമാണ്. ഒസാമ ബിൻ ലാദന് ആതിഥ്യമരുളുന്നതും അയൽരാജ്യത്തിന്റെ പാർലമെന്റിനെ ആക്രമിക്കുന്നതും ഈ കൗൺസിലിന് മുമ്പിൽ പ്രസംഗിക്കാനുള്ള യോഗ്യതാപത്രമായി മാറില്ല എന്നും രൂക്ഷമായ ഭാഷയിൽ പാകിസ്ഥാനെ വിമർശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News