Kottayam: ജ്വല്ലറിയില്‍ മോഷണം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകന്‍ പിടിയില്‍

കോട്ടയം പാമ്പാടിയിലെ ജ്വല്ലറിയിലെ മോഷണം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകന്‍ പിടിയില്‍. മുക്കയം കൂട്ടിക്കല്‍ സ്വദേശി അജീഷ് എന്‍.ആറാണ് പിടിയിലായത്.കറുകച്ചാലിലെ ജൂവലറിയിലും മോഷണം നടത്തിയത് അജീഷാണെന്ന് പൊലീസ്

കഴിഞ്ഞമാസം 29 ആം തീയതി ആയിരുന്നു പാമ്പാടിയിലെ ജ്വല്ലറിയില്‍ മാല വാങ്ങാനെന്ന വ്യാജേനേ എത്തിയ അജീഷ് സ്വര്‍ണം കവര്‍ന്നത്. സ്വര്‍ണം തിരയുന്നതിനിടയില്‍ ഉടമയുടെ ശ്രദ്ധ മാറിയപ്പോള്‍ ഇയാള്‍ സ്വര്‍ണാഭരണങ്ങളുമായി സ്‌കൂട്ടറില്‍ കടന്നു കളയുകയായിരുന്നു.

അതേസമയം പ്രതിയായ അജീഷ് ബിജെപി പ്രവര്‍ത്തകനാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു ഇയാള്‍. കുട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട് ടോപ്പ് ഏഴാം വാര്‍ഡിലാണ് അജീഷ് മത്സരിച്ചത്.

ഇന്നലെ അജീഷിനെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് പൊലീസ് പോകുമ്പോള്‍ വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. അതിനിടെ കറുകച്ചാലിലും സമാനമായ രീതിയില്‍ മോഷണം നടത്തിയത് ഇയാളെന്ന് പോലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News