നാളെ കൊടിയിറങ്ങും; ഇന്ന് പ്രദർശിപ്പിച്ചത് 61 ചിത്രങ്ങള്‍

ഇരുപത്തിയേ‍ഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറങ്ങും. ഏഴാം ദിനമായ  ഇന്ന് സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും കഥ പറയുന്ന ഇന്ത്യന്‍ ചിത്രം കച്ചേയ് ലിംബു ഉൾപ്പടെ 61 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

ലോക സിനിമകള്‍ ഉള്‍പ്പെടെ 54 സിനിമകളുടെ അവസാന പ്രദർശനവും ഇന്ന് നടന്നു.  മൂന്ന് പെൺകുട്ടികളുടെ കഥ പറയുന്ന ഗേള്‍പിക്ചര്‍, ഡാനിഷ് ചിത്രം ഗോഡ് ലാന്‍ഡ്,അല്‍ക്കാരസ്,കൊറിയന്‍ ചിത്രം റൈസ്ബോയ് സ്ലീപ്സ് തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷകർക്ക് മുന്നിലെത്തി. മികച്ച ചിത്രങ്ങള്‍ തന്നെയായിരുന്നു മേളയുടെ ഇന്നത്തെയും ഹൈലൈറ്റ്.കിം കി ഡുക്കിന്റെ അവസാന ചിത്രമായ കാൾ ഓഫ് ഗോഡിന്റെ രണ്ടാമത്തെ പ്രദർശനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

മലയാളം സിനിമാ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഫ്രീഡം ഫൈറ്റ്, 19 (1)(a), ബാക്കി വന്നവർ എന്നീ മലയാളചിത്രങ്ങളുടെ അവസാന പ്രദർശനം ഇന്നു നടന്നു. ഛായാഗ്രാഹകന്‍ സുധീഷ് പപ്പുവിനോടുള്ള ആദരസൂചകമായി രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസും പ്രദർശിപ്പിച്ചു. നഗരത്തില്‍ ഉത്സവാന്തരീക്ഷം തീർത്ത രാവുകള്‍ക്ക് നാളെ കൊടിയിറങ്ങും വൈകീട്ട് നിശാഗന്ധി ഒാഡിറ്റോറിയത്തിലാണ് സമാപനചടങ്ങുകള്‍ നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News