‘അവതാര്‍ ദി വേ ഓഫ് വാട്ടര്‍’ നാളെ തിയേറ്ററുകളില്‍

വിസ്മയ കാഴ്ചകളുമായി ജെയിംസ് കാമറൂണിന്റെ ‘അവതാര്‍ ദി വേ ഓഫ് വാട്ടര്‍’ നാളെ തിയേറ്ററുകളില്‍. ചലച്ചിത്ര ആസ്വാദകരുടെ പ്രതീക്ഷയും ആകാംഷയും എത്രയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ടിക്കറ്റ് ബുക്കിങ്ങ് കണക്കുകള്‍. രാജ്യത്തെ മള്‍ട്ടിപ്ലക്‌സ് ബ്രാഞ്ചുകളില്‍ എല്ലാം മികച്ച പ്രീ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 1.84 ലക്ഷത്തോളം ടിക്കറ്റുകള്‍ ഇതുവരെ വിറ്റുപോയെന്നാണ് റിപ്പോര്‍ട്ട്.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണു ‘അവതാറി’ന്റെ രണ്ടാം ഭാഗം എത്തുന്നത്. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

2009ല്‍ ‘അവതാര്‍’ ഇറങ്ങിയപ്പോള്‍ പിറന്നത് വലിയ റെക്കോര്‍ഡ് നേട്ടങ്ങളായിരുന്നു. 237 മില്യണ്‍ യുഎസ് ഡോളര്‍ ചിലവില്‍ വന്ന ചിത്രം ആകെ 2.8 ബില്യണ്‍ യുഎസ് ഡോളറാണ് വാരിക്കൂട്ടിയത്. ജെയിംസ് കാമറൂണിന്റെ തന്നെ ‘ടൈറ്റാനിക്’ കുറിച്ച റെക്കോര്‍ഡാണ് ‘അവതാര്‍’ തകര്‍ത്തത്.

സെപ്റ്റംബറില്‍ ‘അവതാര്‍’ റീ റീലിസിലൂടെ 2.9 ബില്യണ്‍ ഡോളര്‍ നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചു. ഒമ്പത് വര്‍ഷം മുന്‍പ് ഇറങ്ങിയ ചിത്രത്തിന്റെ റീ റിലീസിന് വീണ്ടും ലഭിച്ച സ്വീകാര്യത ചിത്രത്തിന്റെ അണിയറയിലെ ക്രാഫ്റ്റ് വ്യക്തമാക്കുന്നതായിരുന്നു. അതുകൊണ്ട് നാളെ റിലീസ് ചെയ്യാനിരിക്കുന്ന ‘അവതാര്‍ 2 ; ദി വേ ഓഫ് വാട്ടറി’ലുള്ള പ്രതീക്ഷകള്‍ വാനോളമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News