‘പബ്ലിസിറ്റി സ്റ്റണ്ട്’; റിയാലിറ്റി ഷോ നിരോധനം ആവശ്യപ്പെട്ട ബി.ജെ.പി നേതാവിനെ വിമർശിച്ച് കൽക്കട്ട ഹൈക്കോടതി

‘കോഫീ വിത്ത് കരൺ’ റിയാലിറ്റി ഷോയ്‌ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടുനൽകിയ പൊതുതാത്പര്യഹർജി കൽക്കട്ട ഹൈക്കോടതി തള്ളി. ബി.ജെ.പി നേതാവും അഭിഭാഷകയുമായ നാസിയ ഇലാഹി ഖാൻ നൽകിയ ഹർജിയാണ് ‘പബ്ലിസിറ്റി സ്റ്റണ്ട്’ എന്ന് അഭിപ്രായപ്പെട്ട് ഹൈക്കോടതി തള്ളിയത്.

റിയാലിറ്റി ഷോ വംശീയതയും ലൈംഗികതയും പ്രചരിപ്പിക്കുന്നുവെന്നും മോശം ഭാഷയാണ് ഷോയിലുടനീളമെന്നും ഹർജിയിൽ നേതാവ് ആരോപിക്കുന്നു. അതിനാൽ കരൺ ജോഹറിനെതിരെയും സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിനെതിരെയും കേസ് എടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി തള്ളിയ കോടതി ഹർജിക്കാരിക്കെതിരെ രൂക്ഷവിമർശനവും ഉന്നയിച്ചു. ഹർജിക്കാരി ഒറ്റ എപ്പിസോഡ് പോലും കണ്ടിട്ടില്ലെന്ന് തെളിഞ്ഞെന്നും പത്രവാർത്തകളുടെയും കിംവദന്തികളുടെയും അടിസ്ഥാനത്തിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്നും കോടതി വിമർശിച്ചു.

ഇതിനു മുൻപ് ഇതേ നേതാവ് ലാൽസിങ് ചദ്ധ എന്ന സിനിമ പശ്ചിമബംഗാളിൽ നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. സിനിമ ബംഗാളിൽ ക്രമസമാധാനപ്രശ്നമുണ്ടാക്കും എന്നാരോപിച്ചായിരുന്നു ഹർജി. സമാനരീതിയിൽ കോടതി ആ ഹർജിയും തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here