തളിപ്പറമ്പില്‍ ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

സമകാലിക ജീവിതവൈവിധ്യങ്ങളുടെ നേര്‍ക്കാഴ്ച്ചയൊരുക്കി തളിപ്പറമ്പില്‍ ഹാപ്പിനസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമാകുന്നു. ഡിസംബര്‍ 19ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്യും.

രാഷ്ട്രീയ-സാമൂഹിക സത്വത്തെ പ്രബുദ്ധമാക്കുന്ന അനുഭവങ്ങളുടെ കഥയുമായി 19(1)a, സ്വപ്നങ്ങള്‍ക്കും സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കുമിടയില്‍ ജീവിതത്തെ ചലിപ്പിക്കുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ഫ്രീഡം ഫൈറ്റ്, കൊളോണിയലിസത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പ്രണയകഥ പറയുന്ന തഗ് ഓഫ് വാര്‍, വിശ്വാസ വഞ്ചനയുടെയും പ്രതികാരത്തിന്റെയും കഥയുമായെത്തുന്ന ദ സ്റ്റോറി ടെല്ലര്‍ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.

ലോകസിനിമ, ഇന്ത്യന്‍, മലയാള സിനിമ എന്നീ വിഭാഗങ്ങളില്‍ മൂന്ന് ദിവസങ്ങളിലായി 31 ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ക്ലാസ്സിക്, ആലിങ്കീല്‍, മൊട്ടമ്മല്‍ മാള്‍ എന്നിവിടങ്ങളിലായാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

മേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്.
ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കേരള ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

ഐഎഫ്എഫ്‌കെയുടെ റീജിയണല്‍ ഫെസ്റ്റ് എന്ന നിലയിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ഐഎഫ്എഫ്‌കെയുടെ മത്സര വിഭാഗത്തിലെയും മലയാള ചലച്ചിത്ര വിഭാഗത്തിലെയും മുഴുവന്‍ സിനിമകളും ചലച്ചിത്ര മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കും. ചലച്ചിത്ര മേളയുടെ ഭാഗമായി എല്ലാ ദിവസവും ഓപ്പണ്‍ ഫോറവും ഉണ്ടാവും. ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ടൂര്‍ ഇന്‍ ടാക്കീസ്, ഫിലിം എക്‌സിബിഷന്‍, വിദ്യാര്‍ത്ഥികള്‍ക്കായി ചലച്ചിത്ര വര്‍ക്ക് ഷോപ്പ് എന്നിവയും ഉണ്ടാകും. https://registration.iffk.in/index.php/Accountrecovery/registration എന്ന ലിങ്ക് ഉപയോഗിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News