4 വർഷത്തിനിടയിൽ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത് 19 രാജ്യങ്ങളുടെ 177 ഉപഗ്രഹങ്ങൾ

2018 ജനുവരി മുതല്‍ 2022 നവംബര്‍ വരെ വാണിജ്യ കരാറിന് കീഴില്‍ 19 രാജ്യങ്ങളുടെ 177 വിദേശ ക്രിത്രിമോപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആണവോര്‍ജ, ബഹിരാകാശ സഹമന്ത്രി ജിതേന്ദ്ര സിംഗ്. ഇതു വഴി ഏകദേശം 94 ദശലക്ഷം യുഎസ് ഡോളറും 46 മില്യണ്‍ യൂറോയുമാണ് വിദേശ വിനിമയത്തിലൂടെ (ഫോറെക്‌സ്) ലഭിച്ചത് എന്നും രാജ്യസഭയിലെ ഒരു ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയില്‍ രാജ്യത്തിന്റെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിന് മേഖലയിലെ സര്‍ക്കാരിതര സ്ഥാപനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ വാണിജ്യാധിഷ്ഠിത സമീപനം കൊണ്ടുവരാനുമുള്ള ഉദ്ദേശത്തോടെയാണിത് എന്നും അദ്ദേഹം വ്യക്തമാക്കി.

തുടക്കം മുതല്‍ അവസാനംവരെയുള്ള ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക് കൈത്താങ്ങിനായി ഒരു ഏകജാലക ഏജന്‍സിയെ സൃഷ്ടിച്ചത്, സ്റ്റാര്‍ട്ട്അപ്പ് സമൂഹത്തില്‍ ശ്രദ്ധേയമായ താല്‍പ്പര്യത്തിന് കാരണമായതായും അദ്ദേഹം പറഞ്ഞു. ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഇതുവരെ 111 ബഹിരാകാശസ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും ബഹിരാകാശ സഹമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News