മലയാളത്തിലെ മുന്‍നിര നിര്‍മാതാക്കളുടെ വീട്ടില്‍ ഇന്‍കം ടാക്‌സ്‌ റെയ്ഡ്

മലയാള സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കളുടെ വീട്ടില്‍ ഇന്‍കം ടാക്സിന്റെ വ്യാപക റെയ്ഡ്. നടനും നിര്‍മ്മാതാവുമായ പൃഥിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകളിലായിരുന്നു ഇന്‍കം ടാക്സ് പരിശോധന. ലോക്കല്‍ പൊലീസിനെ അറിയിക്കാതെ രഹസ്യമായാണ് ഇന്‍കംടാക്സ് സംഘം പരിശോധനയ്ക്ക് എത്തിയത്.

ഇന്‍കംടാക്സ് സംഘം പരിശോധനയ്ക്കെത്തുമ്പോള്‍ ആന്റണി പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടിലുണ്ടായിരുന്നു. പുറമെ നിന്നും വീടിന്റെ ഗെയ്റ്റ് അടച്ചുപൂട്ടിയായിരുന്നു പരിശോധന. രാവിലെ എട്ടുമണിക്ക് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. ഇന്‍കംടാക്സിന്റെ കേരള-തമിഴ്നാട് കേഡറിലുള്ള സംഘം ഔദ്യോഗിക വാഹനങ്ങള്‍ ഒഴിവാക്കി വളരെ രഹസ്യമായി ടാക്സി കാറുകളിലാണ് പരിശോധനയ്ക്കെത്തിയത്യ പരിശോധന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ലോക്കല്‍ പൊലീസിനും പരിശോധന സംബന്ധിച്ച് വ്യക്തതയില്ല. മാധ്യമങ്ങളോട് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പരിശോധനയ്ക്കെത്തിയ ഇ.ഡി. സംഘം തയ്യാറായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here