ഒരു കോടിയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍

മലപ്പുറത്ത് ഒരുകോടി രൂപയുടെ എംഡിഎംഎയുമായി കാസര്‍ഗോഡ് സ്വദേശി പിടിയില്‍ . 203 ഗ്രാം എംഡിഎംഎയുമായി മഞ്ചേശ്വരം സ്വദേശി അബ്ദുല്‍ ഖാദര്‍ നാസിര്‍ ഹുസൈന്‍ , കോട്ടക്കുന്ന് വെച്ചാണ് മലപ്പുറം പൊലീസിന്റെ പിടിയിലായത്.

ബാംഗ്ലൂരില്‍ നിന്ന് ജില്ലയിലേക്ക് വ്യാപകമായി മയക്കുമരുന്ന് വരുന്നുണ്ട് എന്ന് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. വടക്കന്‍ ജില്ലകളിലേക്ക് വില്പന നടത്തുന്നതിനാണ് എംഡിഎംഎ എത്തിച്ചതെന്നും നേരത്തെയും ഇത്തരത്തില്‍ മയക്കു മരുന്ന് കടത്തിയിട്ടുണ്ടെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here