തോപ്പില്‍ ആന്‍റൊയെ അനുസ്മരിച്ച് സാസ്ക്കാരിക കൂട്ടായ്മ

മണ്‍മറഞ്ഞ അതുല്യഗായകന്‍ തോപ്പില്‍ ആന്‍റൊയെ അനുസ്മരിച്ച് കൊച്ചിയിലെ സാസ്ക്കാരിക കൂട്ടായ്മ.തോപ്പില്‍ ആന്‍റൊ അനുസ്മരണത്തോടനുബന്ധിച്ച് 20 ഗായകര്‍ പങ്കെടുത്ത സംഗീത സന്ധ്യയും അരങ്ങേറി.ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കായിരുന്നു വേദി.

ആന്‍റോയ്ക്ക് പ്രിയപ്പെട്ട പാട്ടുകളായിരുന്നു  ഗായകര്‍ പാടിയത്.ഒരു കാലത്ത് ഗാനമേളകളില്‍ നിറഞ്ഞു നിന്നിരുന്ന ആന്‍റോ, പാടിയ പാട്ടുകള്‍ യുവ ഗായകര്‍ വീണ്ടും അവതരിപ്പിച്ചപ്പോള്‍ സദസ്സ് കൈയ്യടികളോടെ എതിരേറ്റു.

വേദികളെ ഉത്സവ ലഹരിയിലാക്കിയ ഗായകനായിരുന്നു തോപ്പില്‍ ആന്‍റോ എന്ന് ഗായകന്‍ സുദീപ്കുമാര്‍ അനുസ്മരിച്ചു.ആന്‍റോയുടെ ഇളയമകനും അച്ഛന്‍റെ പ്രിയപ്പെട്ട പാട്ടുകള്‍ പാടാന്‍ വേദിയിലെത്തിയിരുന്നു.

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രത്തിന്‍റെ രജത ജൂബിലിയോടനുബന്ധിച്ചായിരുന്നു തോപ്പില്‍ ആന്‍റോ സ്മൃതി സന്ധ്യ സംഘടിപ്പിച്ചത്.സംഗീത രംഗത്ത് 45 വര്‍ഷം പിന്നിടുന്ന സംഗീത സംവിധായകനും തോപ്പില്‍ ആന്‍റൊയുടെ മകനുമായ പ്രേം സാഗറിനെ ചടങ്ങില്‍ ആദരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News