അഖിലേന്ത്യ കിസാൻ സഭ സമ്മേളനം ഇന്ന് സമാപിക്കും

നാല് ദിവസമായി തൃശ്ശൂരിൽ നടന്നു വരുന്ന 35-ാം അഖിലേന്ത്യ കിസാൻ സഭ സമ്മേളനം ഇന്ന് സമാപിക്കും. സമാപന സമ്മേളനം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തോടനുബന്ധിച്ച് ഒരു ലക്ഷം കർഷകർ അണിനിരക്കുന്ന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യ കണ്ട ഏറ്റവും വലിയ സമരത്തിന്റെ ഉജ്ജ്വല സ്മരണകൾ പേറിയാണ് അഖിലേന്ത്യ കിസാൻ സഭ സമ്മേളനം തൃശ്ശൂരിന്റെ മണ്ണിൽ പുരോഗമിച്ചത്. ആറ് പതിറ്റാണ്ടുകൾക്കിപ്പുറം തൃശ്ശൂരിൽ പിറവിയെടുത്ത ദേശീയ സമ്മേളനം ഒട്ടനവധി ചരിത്ര നിമിഷങ്ങൾക്ക് തന്നെയാണ് സാക്ഷിയാവുന്നത്.

മൂന്ന് ദിവസങ്ങളായി നടന്ന പ്രതിനിധി സമ്മേളനത്തിൽ കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ കുറിച്ചും ബദൽ നയങ്ങളെ കുറിച്ചും സമ്മേളനം പ്രധാനമായും ചർച്ച ചെയ്തു. മൂന്ന് പ്രമേയങ്ങൾ ചർച്ച ചെയ് ത് പാസ്സാക്കി. പ്രമേയങ്ങൾക്കുള്ള മറുപടി സമാപന ദിവസമായ ഇന്ന് ദേശീയ ജനറൽ സെക്രട്ടറി ഹനൻ മൊള്ള നൽകും.

തുടർന്ന് ക്രെഡൻഷ്യൽ കമിറ്റി റിപ്പോർട്ടിൻ മേലുള ചർച്ചകളും കണക്ക് അവതരണവും നടക്കും. ഉച്ച തിരിഞ്ഞ് കിസാൻ സഭയുടെ പുതിയ അഖിലേന്ത്യ ഭാരവാഹികളെ തിരഞ്ഞെടുക്കും. വൈകുന്നേരം 4 മണിക്ക് 1 ലക്ഷം കർഷകർ സംഘടിക്കുന്ന മഹാ സമാപന റാലി സമ്മേളന നഗരിയിൽ എത്തിചേരും.

സമാപന സമ്മേളനം കോടിയേരി ബാലകൃഷണൻ നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ദേശീയ നേതാക്കളും ബഹുജന സംഘടനകളും സമ്മേളനത്തിൽ പങ്കെടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here