എട്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

എട്ടുകിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയായ യുവാവ് ആലപ്പുഴയിൽ പിടിയിൽ. കവടിയാർ കുറവംകോണം സ്വദേശി സംഗീതി(29) നെയാണ് സൗത്ത് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 11 മണിയോടെ ബൈക്കിൽ കഞ്ചാവുമായി പോകുമ്പോൾ വാഹന പരിശോധനയ്ക്കിടെ ഇയാളെ പിടികൂടുകയായിരുന്നു.

താമരശ്ശേരി ചുരത്തിൽ പള്ളിക്ക് മുകളിലേക്ക് ലോറി മറിഞ്ഞു

താമരശ്ശേരി ചുരത്തിൽ ലോറി പള്ളിക്ക് മുകളിലേക്ക് മറിഞ്ഞു. ചുരം റോഡിൽ ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. കർണാടകയിൽ നിന്ന് നാരങ്ങയുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. മസ്ജിദിന്റെ മിനാരവും ഒരു ഭാഗവും പൂർണമായും തകർന്നു. പരുക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News