തൃശൂരില്‍ കുഞ്ഞന്മാരുടെ ഫുട്‌ബോള്‍ മാമാങ്കം

ലോകകപ്പ് ഫുട്‌ബോള്‍ ആവേശം കേരളത്തില്‍ അലയടിക്കുമ്പോള്‍ തൃശ്ശൂര്‍ പെരിഞ്ഞനത്ത് കുഞ്ഞന്‍മാര്‍ക്കായി ഒരു ഫുട്‌ബോള്‍ മത്സരം നടത്തി. കേരളത്തിന്റെ 14 ജില്ലകളില്‍ നിന്നുള്ള ഉയരം കുറഞ്ഞ ആളുകളാണ് ഈ ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ മാറ്റുരച്ചത്. ലിറ്റില്‍ പീപ്പിള്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു മത്സരം.

മെസിയുടെയും നെയ്മറിന്റെയും ജഴ്‌സിയണിഞ്ഞ് കൊണ്ട് പെരിഞ്ഞനം ചേതന ടര്‍ഫില്‍ കുറച്ച് കുഞ്ഞു മനുഷ്യര്‍ ഫുട്ബാള്‍ ആവേശം പങ്കിടാന്‍ ഒത്തുചേര്‍ന്നു. കനത്ത മഴയെ അവഗണിച്ച് ഏറെ ആവേശത്തോടെയാണ് കുഞ്ഞന്‍മാര്‍ കളിക്കളത്തിലിറങ്ങിയത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ ഉയരം കുറഞ്ഞ ആളുകള്‍ രൂപം നല്‍കിയതാണ് ലിറ്റില്‍ പീപ്പിള്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ്. ഒരു മണിക്കൂറോളം നീണ്ട സൗഹൃദ മത്സരത്തില്‍ 4 ഗോളുകള്‍ നേടി. അര്‍ജന്റീനയുടെ ചുണക്കുട്ടന്മാര്‍ ബ്രസീലിനെ കളികളത്തില്‍ പടവെട്ടി. ഉയരക്കുറവിന്റെ പേരില്‍ സമൂഹം അകറ്റി നിര്‍ത്തിയ മനുഷ്യരെ കായിക മത്സരങ്ങളിലൂടെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റില്‍ പീപ്പിള്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് തുടക്കമിട്ടതെന്ന് ടീമിന്റെ പരിശീലകനായ തലശ്ശേരി സ്വദേശി റാഷിദ് പറഞ്ഞു.

വിവിധ ജില്ലകളില്‍ നിന്നുള്ള 22 പേരാണ് ക്ലബ്ബില്‍ അംഗമായിട്ടുള്ളത്. 2013ല്‍ അമേരിക്കയില്‍ വെച്ച് നടന്ന ഡാര്‍ഫ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആകാശ് എസ് മാധവന്‍, സി എസ് ബൈജു, സിനിമ-ചാനല്‍ ഷോ താരം സൂരജ് തേലക്കാട്, പാരാ ഒളിമ്പിക്‌സ് നാഷണല്‍ താരങ്ങളായ സനല്‍, പ്രദീപ്കുമാര്‍, ഷഫീക് എന്നിവരടങ്ങിയ ടീമാണ് മത്സരത്തിനിറങ്ങിയത്. വിജയിച്ച ടീം മൈതാനത്തിന് ചുറ്റും ഓടി കാണികള്‍ക്ക് നന്ദി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News