
ബഫർസോൺ വിഷയത്തിൽ കോൺഗ്രസ് പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും മലയോര ജനതയെ അവർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി എ കെ ശശീന്ദ്രൻ. അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾ നടത്തി മലയോര ജനത്തെ തെറ്റിധരിപ്പിച്ച് കൂടെ നിർത്താൻ ശ്രമിക്കുകയാണ് കോൺഗ്രസ്.
സുപ്രീംകോടതി നിർദ്ദേശങ്ങൾ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.
ഉപഗ്രഹ സർവ്വെ സുപ്രീംകോടതി നിർദ്ദേശമനുസരിച്ചാണ് നടക്കുന്നത്. ഇതിനായി വിദഗ്ധ സമിതിയും രൂപീകരിച്ചു.
ഉപഗ്രഹ സർവ്വെയുടെ പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടാണ് വിദഗ്ധ സമിതി രൂപീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here